പൗരത്വ നിയമം : ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലെത്തുമ്പോള്‍ പ്രതിഷേധം തുടരുന്നു

ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബര്‍ 15 ന് അടച്ചിട്ട ക്യാമ്പസ് ഇന്നലെ ക്യാമ്പസ് തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെത്തി. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലെത്തുമ്പോള്‍ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പൗരത്വ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതും ജാമിയയിലെ വിദ്യാര്‍ത്ഥികളായിരുന്നു.

ഇന്നും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ജാമിയാ സമര സമിതിയുടെ തീരുമാനം. പ്രധാന കവാടത്തിന് മുന്നില്‍ ഇന്നും യോഗങ്ങള്‍ തുടരുന്നതാണ്. തുടര്‍ന്ന് പ്രതിഷേധ സമര ശക്തമായി തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ അറിയിച്ച്യശ്വന്ത് സിന്‍ഹ, ബ്രിന്ദ കാരാട്ട് എന്നിവര്‍ ഇന്നലെ ജാമിയയില്‍ എത്തിയിരുന്നു. അതേസമയം ചില പഠന വകുപ്പുകളിലെ പരീക്ഷ പൂര്‍ത്തിയാക്കാത്തതിനാല്‍ ക്ലാസ് തുടങ്ങാന്‍ വൈകുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. കൂടാതെ പൊലീസ് നടപടിയില്‍ തകര്‍ന്ന ക്യാമ്പസ് ലൈബ്രറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

Comments are closed.