വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴയില്‍ ചിത്രീകരണം തുടരുന്ന ‘വരയന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ടില്‍ നിന്ന് ചാടവേ നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് പരിക്ക് പറ്റി.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് നായകനും ലിയോണ ലിഷോയ് നായികയുമാണ്. സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍.

Comments are closed.