ഇന്ത്യ യു.എസ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢതയുള്ളതായി വളരുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ യു.എസ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢതയുള്ളതായി വളരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതുവത്സര ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന് തമ്മില്‍ മുന്‍ വര്‍ഷങ്ങളില്‍ തന്ത്രപ്രധാന ബന്ധങ്ങള്‍ ആഴപ്പെടുന്നതിലെ നിര്‍ണായക പുരോഗതിയും ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടണമെന്ന ആഗ്രഹം മോഡി പ്രകടിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കഴിഞ്ഞകാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുള്ള വളര്‍ച്ചയും ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും സംബന്ധിച്ച് പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ ഐശ്വര്യവും പുരോഗതിയും ട്രംപ് ആശംസിച്ചിരുന്നു.

Comments are closed.