നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജിയുമായി നടന്‍ ദിലീപ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജിയുമായി നടന്‍ ദിലീപ് രംഗത്തെത്തി. കേസിലെ സുപ്രധാന തെളിവായ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്.

ഇതിന്റെ പരിശോധനാ ഫലം ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അതേസമയം പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളുകയായിരുന്നു.

Comments are closed.