ജെ.എന്‍.യുവിലെ ആക്രമണം ആസൂത്രണം ചെയ്തുവെന്ന് ആരോപിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ജെ.എന്‍.യു പ്രോക്റ്ററും

ന്യൂഡല്‍ഹി : ജെ.എന്‍.യുവിലെ ആക്രമണത്തില്‍ പുറത്തു വന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആക്രമണം ആസൂത്രണം ചെയ്തുവെന്ന് ആരോപിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ജെ.എന്‍.യു പ്രോക്റ്ററും അംഗമാണെന്ന് കണ്ടെത്തി.

അക്രമത്തിന് പിന്നാലെ പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടുകളും അവയിലുള്ള മൊബൈല്‍ നമ്പറുകളും സംഘര്‍ഷ ദിവസത്തെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്ന ഗ്രൂപ്പില്‍ പ്രോക്റ്റര്‍ ധനഞ്ജയ് സിംഗ് അംഗമായിരിക്കുന്നത്.

2004 ലെ യൂണിയന്‍ തെരഞ്ഞെടുപ്പ് എബിവിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ധനഞ്ജയ് സിംഗ്. അതേസമയം, ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിവേകാനന്ദ സിങ് പറയുന്നത്.

Comments are closed.