സാംസങ് ഇന്ത്യയുടെ ഉന്നത സ്ഥാനത്ത് നിന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചു

ദില്ലി: സാംസങ് ഇന്ത്യയുടെ ഉന്നത സ്ഥാനത്ത് നിന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചു. വിപണിയില്‍ കമ്പനി നേരിടുന്ന ശക്തമായ മത്സരത്തിനിടയിലാണ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഞ്ജ്വീത് സിങ്, എന്റര്‍പ്രൈസ് ബിസിനസ് ഹെഡ് സുകേഷ് ജെയിന്‍ എന്നിവരുടെ രാജി.

കമ്പനിയുടെ ചില പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചതിലൂടെ 150 ഓളം പേരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഒഴിവുകളുണ്ടെങ്കിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുമില്ല.

Comments are closed.