സീസണിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സന്ദേശ് ജിംഗാന്‍

കൊച്ചി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയുടെ വലയില്‍ അഞ്ച് വട്ടം പന്തെത്തിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നേരില്‍ കാണാനായതിന്റെ ആവേശത്തില്‍ ഹൈദരാബാദിനെതിരായ വമ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സിന് നേട്ടമാകുമെന്ന് സന്ദേശ് ജിംഗാന്‍ പറഞ്ഞു. കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്ന് സീസണില്‍ ഇതുവരെ കളിക്കാന്‍ ജിംഗാന് കഴിഞ്ഞിട്ടില്ല.

അടുത്ത ഞായറാഴ്ച എടികെയ്ക്കെതിരെ കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നടക്കുന്നത്. വിജയവഴിയില്‍ നിന്ന് മാറിനിന്നപ്പോഴും ടീമിനെ കൈവിടാതിരുന്ന ആരാധകര്‍ ഇത്തരമൊരു ജയം അര്‍ഹിച്ചിരുന്നു. ഏഴ് മത്സരം ബാക്കിയുള്ളപ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ലാത്തതിനാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും പ്ലേ ഓഫിലെത്താന്‍ ഇനിയും അവസരം ഉണ്ടെന്നും പരിക്ക് കാരണം വിശ്രമത്തിലുള്ള ബ്ലാസ്റ്റേഴ്സ് താരം വ്യക്തമാക്കി.

Comments are closed.