അമിതവണ്ണവും കുടവയറും ഇല്ലാതാക്കാം

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. പതിനഞ്ച് ഇന ടിപ്സ് ആണ് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അവലംബിക്കാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ആദ്യ ദിനം തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങൾ അനാരോഗ്യകരമായ ശീലങ്ങൾ 2019-ൽ നിന്ന് 2020-ലേക്ക് കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതിനെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് ആണ് ശ്രദ്ധിക്കേണ്ടത്. ആദ്യം വെള്ളം കുടിക്കാൻ മടി കാണിക്കരുത്.

ആദ്യ ദിനം തന്നെ നല്ലതു പോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഊർജ്ജസ്വലമാക്കുകയും വളരെയധികം ശ്രദ്ധയോടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും എല്ലാം ധാരാളം കഴിക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ ഇലക്കറികൾ എല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് പഴങ്ങളും പച്ചക്കറികളും ജ്യൂസും ഒക്കെ മിക്സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് ആരോഗ്യവും കരുത്തും നൽകുന്നതോടൊപ്പം അമിതവണ്ണത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഉറങ്ങാൻ പോവുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കുകയും, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും രാത്രി ഭക്ഷണം പാവപ്പെട്ടവനെപ്പോലെയും ആണ് കഴിക്കേണ്ടത്.

ദഹിക്കാൻ ആവശ്യത്തിന് സമയം എടുക്കുന്ന അവസ്ഥക്കാണ് ആദ്യം പ്രാധാന്യം നൽകേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഉച്ചഭക്ഷണത്തിന് ശേഷം നടക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയും ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുകയും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുന്‍പ് ഭക്ഷണം കഴിക്കുകയും ചെയ്താൽ അത് നിങ്ങളുടെ ആരോഗ്യം സ്റ്റേബിൾ ആയ അവസ്ഥയിലേക്ക് എത്തുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അത് മാത്രമല്ല ഉച്ച ഭക്ഷണത്തിന് ശേഷം സ്ഥിരമായി നടക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പ്രതിരോധം തീർക്കുന്നുണ്ട്.

പുറത്ത് നിന്നുള്ള ഭക്ഷണം പതിനഞ്ച് ദിവസത്തിൽ ഒന്ന് എന്ന അവസ്ഥയിലേക്ക് ചുരുക്കാൻ ശ്രദ്ധിക്കുക. പതിയെ പതിയേ അത് കുറക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അങ്ങനെ പൂർണമായും പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ചെയ്താൽ തന്നെ നിങ്ങൾക്ക് അമിതവണ്ണമെന്ന പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ഇത്തരം അവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ശീലം ഉപയോഗിക്കാവുന്നതാണ്.

ആറാം ദിനത്തിൽ ഭക്ഷണവും വർക്കൗട്ടും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഡയറ്റിൽ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് പോലെ തന്നെ വർക്കൗട്ടിന്‍റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചായക്കും കാപ്പിക്കും പകരം ഗ്രീൻ ടീ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിതവണ്ണത്തിനേയും കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിലെ കലോറി കുറക്കുന്നു.

ഭക്ഷണം നല്ലതു പോലെ ചവച്ച് കഴിക്കുന്നതിനും പതുക്കെ കഴിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നതോടൊപ്പം നല്ല ദഹനം നടക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച് നിൽക്കുന്നു. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതോടൊപ്പം അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

Comments are closed.