ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ എഴു വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ എഴു വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ. തുടര്‍ന്ന് 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം നേടുകയായിരുന്നു. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കത്തിലായിരുന്നു. അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കൊഹ്ലി ശ്രേയസ് അയ്യര്‍ സഖ്യം ഏറ്റെടുത്തത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

കൂടാതെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്സ് നേടി കൊഹ്ലി വിജയം ഉറപ്പിക്കുകയായിരുന്നു. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്‌നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയിരുന്നു. അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.

Comments are closed.