ശബരിമല യുവതീ പ്രവേശനം : സുപ്രീംകോടതിയുടെ 9 അംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച് വിഷയം വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയെത്തുടര്‍ന്ന് സുപ്രീംകോടതിയുടെ 9 അംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. യുവതി പ്രവേശനത്തെ അനുകൂലിച്ച് ന്യൂനപക്ഷ വിധി പറഞ്ഞവരാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ആര്.എഫ്. നരിമാനും.
അതേസമയം ആദ്യ വിധി മുതല്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തയാളാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര. അതിനാല്‍ മുന്‍പ് വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസുമാരായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ആര്.എഫ്.നരിമാന്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചില്‍ ഇല്ല.
അതേസമയം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ആര്. ഭാനുമതി, അശോക് ഭൂഷണ്, എല്‍. നാഗേശ്വര റാവു, എം. ശാന്തനഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍, ആര്. സുബാഷ് റെഡ്ഡി, ബി.ആര്. ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായാണ് ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ശബരിമല വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 61 ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രി പുറത്തുവിട്ട ഉത്തരവിലുള്ളത്. തുടര്‍ന്ന് ജനുവരി 13ന് രാവിലെ 10.30നാണ് കേസ് വാദം കേള്‍ക്കുന്നത്.
Comments are closed.