ടെഹ്റാനിലെ വിമാനത്താവളത്തിനടുത്ത് യുക്രെയിന്റെ ബോയിംഗ് 707 വിമാനം തകര്‍ന്നു വീണു

ടെഹ്റാന്‍ : ടെഹ്റാനിലെ വിമാനത്താവളത്തിനടുത്ത് 80 യാത്രക്കാരുമായി ടെഹ്റാനില്‍ നിന്നും പറയുന്നയര്‍ന്ന യുക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 707 വിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12 മണിയോടെയുണ്ടായ അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇമാം ഖുമൈനി വിമാനത്താളത്തില്‍ നിന്നും യുക്രെയിനിലെ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്.

യാത്രക്കാരും പത്തു ജീവനക്കാരുമായി ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ശേഷം പറാന്‍ഡിനും ഷഹരിയാറിനും ഇടയില്‍ വെച്ച് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പിര്‍ ഹൊസൈന്‍ അറിയിച്ചു. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ടെഹ്റാന്‍ സിവില്‍ ഏവിയേഷന്‍ വക്താവ് വ്യക്തമാക്കി.

Comments are closed.