അവലൂക്കുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: അവലൂക്കുന്നില്‍ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ അവലൂക്കുന്ന് സ്വദേശി അക്ഷയ് (18) ആണ് തൂങ്ങി മരിച്ചത്. സുഹൃത്തുമായുണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസം അടിപിടിയില്‍ കലാശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തനിക്കും അച്ഛനും എതിരെ പോലീസ് കള്ളക്കേസ് എടുത്തെന്നും കൂട്ടുകാര്‍ തമ്മിലുള്ള വഴക്കില്‍ അച്ഛനെയും സഹോദരനെയും പോലീസ് വിളിച്ചുവരുത്തി അസഭ്യം വിളിച്ചുവെന്നും അതിനാല്‍ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസെടുത്തവര്‍ക്ക് ശിക്ഷ നല്‍കണമെന്നും മാധവന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Comments are closed.