നടന്നതെല്ലാം നല്ല കാര്യങ്ങളാണെന്നും സുസജ്ജമായ ഒരു സൈന്യം തങ്ങള്‍ക്ക് ഉണ്ടെന്നും ട്രംപ്
വാഷിംഗ്ടണ്‍: ഇറാഖിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് ഇറാന് അറിയിച്ചിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്കും പശ്ചിമേഷ്യന്‍ മേഖലകള്‍ വഴിയുള്ളതുമായ തങ്ങളുടെ പൗരന്മാരുടെ യാത്ര അമേരിക്ക വിലക്കിയിരിക്കുകയാണ്. ഇറാന് അടിക്ക് തിരിച്ചടി നല്‍കിയെന്നും എന്നാല്‍ തുറന്ന യുദ്ധത്തില്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പ്രതിരോധമാണ് ലക്ഷ്യമെന്നും സുലൈമാനിയുടെ മരണത്തിനുള്ള പ്രത്യാക്രമണമാണെന്നും ഇറാന് വ്യക്തമാക്കി. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഇറാന്റെ ആക്രമണം ട്രംപും സ്ഥിരീകരിച്ചതോടെ നടന്നതെല്ലാം നല്ല കാര്യങ്ങളാണെന്നും സുസജ്ജമായ ഒരു സൈന്യം തങ്ങള്‍ക്ക് ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ചകളും നടക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനാല്‍ സൈന്യത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി നാന്‍സി പൗലോസും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇര്‍ബിലിലെയും ഐന്‍ അല്‍ അസദിലെയും അമേരിക്കയുടെ ഏറ്റവും വലിയ രണ്ടു സൈനിക കേന്ദ്രങ്ങളിലാണ് ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments are closed.