കാക്കനാട് യുവാവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിക്ക് സൗജന്യ ചികിത്സ : മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വച്ച് തിങ്കളാഴ്ച യുവാവിന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള പെണ്‍കുട്ടിയുടെ വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള 17 മുറിവുകളുണ്ട്.

പെണ്‍കുട്ടിക്ക് അടിയന്തശസ്ത്രക്രിയ നടത്തി. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോവുന്ന അവസ്ഥയിലായിരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ച് ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു പടമുഗള്‍ സ്വദേശിയായ അമല്‍ ആക്രമണം നടത്തിയത്. പ്രണയബന്ധം നിരസിച്ചതാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

Comments are closed.