അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതിന് നാല്പത്തിയാറുകാരന് അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദിലെ കലപ്പാത്തറില് വാടകക്കാരുടെ അഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല്പത്തിയാറ് വയസ്സുള്ള വീട്ടുടമയെ അറസ്റ്റ് ചെയ്തു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുകയറ്റിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ കുട്ടിയെ വിട്ടയയ്ക്കുകയും ജോലിക്ക് പോയിരിക്കുകയായിരുന്ന അമ്മ വന്നപ്പോള്‍ കുട്ടി പറയുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിയായ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണിവര്‍.
തൊട്ടടുത്ത ദിവസം ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും ഇയാള്‍ റിമാന്‍ഡിലാണെന്നും പൊലീസ് അറിയിച്ചു.
Comments are closed.