സഹകരണ ബാങ്കുകള്‍ക്ക് ചെറു ധനകാര്യ ബാങ്കിങ് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ ആരംഭിച്ച് ആര്‍ബിഐ

മുംബൈ: ആര്‍ബിഐ ഉയര്‍ന്ന നിക്ഷേപമുളള സഹകരണ ബാങ്കുകള്‍ക്ക് ചെറു ധനകാര്യ ബാങ്കിങ് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇങ്ങനെ ചെറുധനകാര്യ ബാങ്കായി മാറുന്നതിന് തത്ത്വത്തിലുളള അംഗീകാരമാണ് ഉത്തര്‍പ്രദേശില്‍ നിന്നുളള ശിവാലിക് ബാങ്കിന് ലഭിച്ചത്.

ബാങ്കിന്റെ നടപടികള്‍ തൃപ്തികരമാണെങ്കില്‍ ചെറുബാങ്കിനുളള ലൈസന്‍സ് ശിവാലിക്കിന് ലഭിക്കുന്നതാണ്. അതിനായി ഇനിയുളള ഒന്നരവര്‍ഷം റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പൂര്‍ണമായി ഈ ബാങ്ക് പാലിക്കേണ്ടതാണ്.

Comments are closed.