ജെഎന്‍യു : ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് തജീന്ദര്‍ പാല് സിങ് ബഗ്ഗ
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയില്‍ ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് നടി ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല് സിങ് ബഗ്ഗ ട്വീറ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് എട്ടുമണിയോടെ സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമായിരുന്നു ദീപിക പദുകോണ്‍ മടങ്ങിയത്. ”തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,”എന്നായിരുന്നു തജീന്ദര്‍ പാല് സിങ് ബഗ്ഗയുടെ വാക്കുകള്‍.
Comments are closed.