ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റര്‍: യുണൈറ്റഡ് മൈതാനത്ത് ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യപാദ സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി വിജയിച്ചത്.

ബെര്‍ണാഡോ സില്‍വ, റിയാദ് മെഹ്‌റസ് എന്നിവരാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ആന്ദ്രേസ് പെരേരയുടെ സെല്‍ഫ് ഗോളും യുണൈറ്റഡിന് എതിരായി. 70-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോഡാണ് യുണൈറ്റഡിന്റെ ആശ്വാസമായത്. ജനുവരി 29ന് രണ്ടാംപാദ സെമി സിറ്റി മൈതാനത്ത് നടക്കുന്നതാണ്.

Comments are closed.