ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളെ കണ്ടെത്താന്‍ ഇ.ഐ.യുനടത്തിയ സര്‍വേയില്‍ മലപ്പുറത്തിന് ഒന്നാം റാങ്ക

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗത്തില്‍ നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളെ കണ്ടെത്താന്‍ ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) നടത്തിയ സര്‍വേയില്‍ മലപ്പുറം ഒന്നാം റാങ്ക് കരസ്ഥമാക്കി. 2015-2020 കാലയളവില്‍ 44.1ശതമാനം വളര്‍ച്ച കൈവരിച്ചാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം നാലാം റാങ്കുമായി കോഴിക്കോടും പത്താംറാങ്കുമായി കൊല്ലവും 13 ാം റാങ്കുനേടി തൃശൂരുമാണുള്ളത്. കോഴിക്കോട് 34.5 ശതമാനവും കൊല്ലം 31.1ശതമാനവും തൃശൂര്‍ 30.2 ശതമാനവും വളര്‍ന്നുവെന്നും സര്‍വേയില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഗുജറാത്തിലെ സൂററ്റ് (27), തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ (30) എന്നീ നഗരങ്ങളും റാങ്കിംഗ് പട്ടികയില്‍ എത്തി. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സൂററ്റ് എന്നിവ ആദ്യ 20നുള്ളിലും വന്നിരിക്കുകയാണ്. എന്നാല്‍ നവംബറില്‍ ബി.ബി.സി നടത്തിയ നഗരങ്ങളുടെ വളര്‍ച്ച സൂചിപ്പിക്കുന്ന സര്‍വേയില്‍ ഡല്‍ഹി ഒന്നാം റാങ്ക് നേടിയിരുന്നു.

Comments are closed.