ഐഷി ഘോഷ് എ.ബി.വി.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ക്രൂര ആക്രണമത്തിനിരയായ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് എ.ബി.വി.പിക്കെതിരെ കരുതിക്കൂട്ടി കൊലപ്പെടുത്താനുള്ള ഗുഢാലോചനയാണെന്നും അതിന്റെ ഭാഗമായി ഗുണ്ടാ ആക്രമണമുണ്ടായെന്നുമുള്ള കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. രാത്രി നടന്ന മുഖംമൂടി ആക്രമണത്തില്‍ ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേറ്റ ഐഷിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

എന്നാല്‍ സംഭവ ദിവസം സര്‍വകലാശാലയുടെയും പരിസര പ്രദേശങ്ങളുടെയും പരിധിയില്‍ വന്ന പതിനായിരത്തോളം മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഫ്.ഐ.ആര്‍ ഇട്ടതൊഴിച്ചാല്‍ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ദൃശ്യങ്ങളോ, വിവരങ്ങളോ ലഭിച്ചിട്ടുള്ളവര്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് പത്രപരസ്യം നല്‍കിയിരുന്നു. അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയെ കസ്റ്റഡിയിലെടുത്തിട്ടില്ല.

Comments are closed.