അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍
വാഷിംഗ്ടണ്‍ ഡി.സി: ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സൈനികനടപടിയുമായി ബന്ധപ്പെട്ട് എന്റെ രാഷ്ട്രീയജീവിതത്തില്‍ കണ്ട ഏറ്റവും മോശം വാര്‍ത്താസമ്മേളനമായിരുന്നു ഇതെന്നും ഇറാനില്‍ ഒരു സൈനികനടപടിയുണ്ടാകണമെങ്കില്‍ അത് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ വേണമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീ പ്രതികരിക്കുകയായിരുന്നു.
കൂടാതെ റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളും ട്രംപിനെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍, മുഴുവന്‍ മറുപടി നല്‍കാതെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധസെക്രട്ടറി മാര്‍ക്ക് എസ്പറും ഇറങ്ങിപ്പോയതിനെതിരെയും ഇരുവരും വിമര്‍ശനമുയര്‍ത്തി.
97 സെനറ്റര്‍മാരുണ്ടായിരുന്നതില്‍ 15 പേരെങ്കിലും തുടര്‍ച്ചയായി ചോദ്യങ്ങളുന്നയിച്ചിരുന്നു. മറുപടി പറയാന്‍ കഴിയാതായതോടെ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോകുന്നത് ജനാധിപത്യമര്യാദയല്ലെന്നും സെനറ്റര്‍മാര്‍ കുറ്റപ്പെടുത്തി.
Comments are closed.