ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ എംബസി മേഖലയില്‍ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക വിമാനത്താവളങ്ങളില്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകം രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ (ഏൃലലി ദീില) എംബസി മേഖലയില്‍ അമേരിക്കന്‍ എംബസിയുള്‍പ്പടെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വീണ്ടും റോക്കറ്റാക്രമണം.

അര്‍ദ്ധരാത്രിയോടെ തുടര്‍ച്ചയായി രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങള്‍ യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം. രണ്ട് കത്യുഷ റോക്കറ്റുകള്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നാണ് ഇറാഖിലെ സഖ്യസേനാ കമാന്‍ഡര്‍മാര്‍ വ്യക്തമാക്കിയത്.

Comments are closed.