കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിവരം
കുവൈത്ത് സിറ്റി: ഇറാന്റെ അയല്‍ രാജ്യമായ കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യാജവാര്‍ത്ത പ്രചരിച്ചു. കുവൈത്തില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചെന്നാണ് പ്രചരണം. തുടര്‍ന്ന് വ്യാജവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ കുനയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമേരിക്കന്‍ സേനയെ കുവൈത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്ത തെറ്റാണെന്നും കുവൈത്ത് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
അതേസമയം ഇറാന് അമേരിക്ക സംഘര്‍ഷത്തിന്റെ ഭാഗമായി 4000 അമേരിക്കന്‍ സൈനികരാണ് കുവൈത്തില്‍ കഴിഞ്ഞ ദിവസം എത്തിയത്. ചേര്‍ന്നത്. അതിനിടെ മേഖലയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കേ കുവൈത്ത് 6 മാസത്തേക്ക് വേണ്ട മരുന്നും ഭക്ഷ്യ വസ്തുക്കളും കരുതിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ കരുതിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ മറ്റ് അവശ്യവസ്തുക്കളും കരുതിയിരിക്കുകയാണ്.
Comments are closed.