കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന സംഘം കേരള അതിര്‍ത്തിയിലേക്ക് കടന്നു

കളിയിക്കാവിള: തിരുവനന്തപുരം കളിയിക്കാവിളയില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിലെത്തി വെടിയുതിര്‍ത്ത അജ്ഞാതസംഘം കേരള അതിര്‍ത്തിയിലേക്ക് കടന്നതായി വിവരം. ബുധനാഴ്ച രാത്രി പത്തരയോടെ കൊലക്കേസ് പ്രതിയായിരുന്ന രാജ്കുമാറും മറ്റൊരാളും മുഖംമറച്ച് ബൈക്കിലെത്തി, കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ASI വിന്‍സെന്റിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെ വിന്‍സെന്റിനു നാലു തവണ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ വിന്‍സെന്റിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്-കേരള പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Comments are closed.