ഉല്ലാസം എന്ന സിനിമയുടെ പ്രതിഫലത്തെ കുറിച്ച് ഷെയിന്‍ നിഗം വ്യാജ പ്രചരണം നടത്തുന്നുവെന്ന് നിര്‍മാതാക്കള്‍

കൊച്ചി : ഉല്ലാസം എന്ന സിനിമയുടെ പ്രതിഫലത്തെ കുറിച്ച് ഷെയിന്‍ നിഗം വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ വീണ്ടും രംഗത്തെത്തി. 25 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അതു സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈവശമുണ്ടെന്നും എന്നാല്‍, ചിത്രത്തിന്റെ ഡബ്ബിങുമായി ഷെയിന്‍ സഹകരിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

താരസംഘടന അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. യോഗത്തിലേയ്ക്ക് ഷെയിനെയും വിളിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് നിര്‍മാതാക്കള്‍ ഷെയിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതാണ്.

Comments are closed.