ആലപ്പുഴയില്‍ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ : ആലപ്പുഴയില്‍ ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവത്തില്‍ കുട്ടനാട് കൈനകരി സ്വദേശികളായ നാലുപേര്‍ അറസ്റ്റിലായി. പുളിങ്കുന്ന് പോലീസ് പിടികൂടിയ ഇവര്‍ സിഐടിയു അനുഭാവികളെന്നാണ് പ്രാഥമിക നിഗമനം.

2013 ലെ രസതന്ത്ര നൊബേല്‍ ജേതാവായ ലെവിറ്റ് കേരളാ സര്‍വകലാശാലയില്‍ പ്രഭാഷണത്തിനായി സര്‍ക്കാരിന്റെ അതിഥിയായാണ് കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് പണിമുടക്ക് അനുകൂലികള്‍ പുരവഞ്ചി തടഞ്ഞപ്പോഴാണ് നൊബേല്‍ സമ്മാന ജേതാവായ മൈക്കില്‍ ലെവിറ്റും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിപ്പോയത്.

അതേസമയം സംഭവത്തില്‍ പരാതിയില്ലൊയിരുന്നു മൈക്കില്‍ ലെവിറ്റ് പ്രതികരിച്ചു. വിവാദത്തോട് പ്രതികരിക്കാനില്ല. കേരളം നല്ലയിടമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ വ്യാഴാഴ്ച ആലപ്പുഴ കോട്ടയം കളക്ടര്‍മാര്‍ ലെവിനെ നേരില്‍ കണ്ട് സര്‍ക്കാരിനു വേണ്ടി ഖേദം അറിയിച്ചിരുന്നു.

Comments are closed.