പിണറായി വിജയന്‍ പറയുന്നതിനെല്ലാം റാന്‍ മൂളുന്ന ശീലമല്ലേ പ്രതിപക്ഷ നേതാവിനിപ്പോള്‍ ഏറെ പഥ്യം വി. മുരളീധരന്‍

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരിക്കേ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതു താന്‍ ചെയ്ത വലിയ അപരാധമായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഡി.ജി.പി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ വലിയ നിയമ പോരാട്ടം നടത്തി തിരിച്ചെത്തിയ സെന്‍കുമാറിനെ വാഴ്ത്തിയ രമേശ് ചെന്നിത്തല അദ്ദേഹം ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് തള്ളിപ്പറഞ്ഞത്.

ചെന്നിത്തലയുടെ ചൊല്‍പ്പടിക്ക് നിന്നില്ല എന്നതാണോ സെന്‍കുമാര്‍ ഇപ്പോള്‍ അനഭിമതനാകാന്‍ കാരണമെന്നും അല്ലെങ്കിലും പിണറായി വിജയന്‍ പറയുന്നതിനെല്ലാം റാന്‍ മൂളുന്ന ശീലമല്ലേ പ്രതിപക്ഷ നേതാവിനിപ്പോള്‍ ഏറെ പഥ്യമെന്നും മുരളീധരന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

Comments are closed.