ബെംഗളൂരുവില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗലയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ വാഹനത്തില്‍ ആകെ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. ശബരിമല, തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ് കൊല്ലൂരിലേക്ക് പോകുന്ന വഴിയാണ് ബെംഗളൂരു ഹാസന്‍ ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപ്പടവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിഷന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.