കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നാല് ദിവസത്തിലേറെ പഴക്കുമുള്ള കോഴി ഇറച്ചി പിടികൂടി

കോഴിക്കോട്: ദില്ലിയില്‍ നിന്നുള്ള നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ പാര്‍സലായി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ദുര്‍ഗന്ധം വമിക്കുന്ന 650 കിലോ കോഴി ഇറച്ചി പിടികൂടി. നഗരത്തിലെ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങളുണ്ടാക്കാനായി എത്തിച്ചതാണെന്നാണ് വിവരം.

പുലര്‍ച്ചെ അഞ്ചുമണിക്ക് എത്തിയ കോഴി ഇറച്ചിക്ക് നാല് ദിവസത്തിലേറെ പഴക്കുമുണ്ട്. മുഹമ്മദ് അസ്ലം എന്നയാല്‍ 10 വലിയ കാര്‍ബോര്‍ഗ് പെട്ടികളില്‍ 650 കിലോ മാംസമാണ് അയച്ചത്. പെട്ടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ കോഴി ഇറച്ചി ആണെന്ന് അറിഞ്ഞത്. പാര്‍സല്‍ സ്വീകരിക്കാന്‍ ആള്‍ എത്തിയതുമില്ല.

വിവരമറിയിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമെത്തി. വിശദ പരിശോധനയ്ക്കായി ഇറച്ചിയുടെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം ഇറച്ചി ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങിയതായി ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Comments are closed.