ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് ചെന്നൈ സിറ്റിയെ നേരിടും

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റിയെ നേരിടുന്നു. പെനാല്‍റ്റി പാഴാക്കിയ തടക്കമുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ടീം കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ജേതാക്കളാണെങ്കിലും നിലവില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി. ഗോകുലത്തിന് മൂന്നാം സ്ഥാനത്തെത്താന്‍ ഈ മത്സരത്തില്‍ ജയിക്ക തന്നെ വേണം. മാര്‍ക്കേസ്- ഹെന്റി കിസേക്കാ കൂട്ടുകെട്ടും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഗോകുലത്തിന് വിജയിക്കാവുന്നതാണ്.

Comments are closed.