റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലിലെത്തി
ജിദ്ദ: വലന്‍സിയയെ തോല്പിച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലിലെത്തി. . ക്രൂസ്(15), ഇസ്കോ(39), മോഡ്രിച്ച്(65) എന്നിവര്‍ റയലിനായി ഗോള്‍ നേടിയിരുന്നു. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇന്ന് ബാഴ്സലോണ ഇറങ്ങും.
ശക്തരായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സയുടെ എതിരാളികള്‍. 24 അംഗ ബാഴ്സലോണ ടീമില്‍ ലിയോണല്‍ മെസി, ലൂയി സുവാരസ്, അന്റോയിന്‍ ഗ്രീസ്മാന് എന്നിവരുമുണ്ട്. ബാഴ്സ 13ഉം അത്ലറ്റിക്കോ രണ്ടും തവണ വീതം സൂപ്പര്‍ കപ്പ് വിജയം നേടിയിട്ടുണ്ട്.
Comments are closed.