സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീണ്ടും ട്രഷറിനിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും
തിരുവനന്തപുരം: കേന്ദ്രം അവസാന പാദത്തിലെ വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ചതിനാല്‍ വീണ്ടും ട്രഷറിനിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമായ 24,915 കോടി രൂപയായിരുന്നു കേരളത്തിന് ഒരു വര്‍ഷത്തേക്കുള്ള വായ്പാ പരിധി. ട്രഷറി നിക്ഷേപത്തില്‍ ബഡ്ജറ്രില്‍ സൂചിപ്പിച്ചതിനെക്കാള്‍ തുകയുണ്ടെന്ന് ചൂണ്ടിക്കാട്ടി വായ്പാപരിധി കേന്ദ്രം നേരത്തെ വെട്ടിക്കുറച്ചിരുന്നു.
അവസാന പാദത്തില്‍ 4,900 കോടിരൂപ വായ്പയെടുക്കാന്‍ കേരളത്തിന് കഴിയുമായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്രം ഇത് 1,920 കോടിയായി വെട്ടിക്കുറച്ചതായും ഒരു കേന്ദ്രസര്‍ക്കാരും കൈക്കൊള്ളാത്ത ഈ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. ട്രഷറിനിയന്ത്രണം വരുന്നതോടെ നിത്യനിദാന ചെലവിന് പോലും ബുദ്ധിമുട്ടും. പ്രതിസന്ധി നേരിടാന്‍ ചിലവു ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.
Comments are closed.