എ.എസ്.ഐയെ വെടിവച്ചുകൊന്ന സംഭവം : തൗഫീക്ക്, ഷെമീം എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ.

അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുള്ള രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരം ലഭിക്കുന്നവര്‍ ഡി.ജി.പിയുടെ കണ്‍ട്രോള്‍ റൂമിലെ 0471 2722500, 9497900999 എന്നീ നമ്പരുകളില്‍ അറിയിക്കേണ്ടതാണ്.

Comments are closed.