ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം.ഡിയെ കൊലപ്പെടുത്തിയ അധോലോക കുറ്റവാളി അറസ്റ്റിലായി

മുംബയ്: ഇരുപത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന അധോലോക കുറ്റവാളിയും ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എം.ഡിയായിരുന്ന മലയാളി തക്കിയുദ്ദീന്‍ വാഹിദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ ഇജാസ് ലക്ഡാവാലയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊള്ള, കലാപം തുടങ്ങി 27 കേസുകളില്‍ പ്രതിയായ ഇജാസിനെ പാട്‌നയില്‍ വച്ചാണ് മുംബയ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാവിലെ പത്തരയോടെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതി 21 വരെ പൊലീസ് കസ്റ്റഡിയിലായിരിക്കും. 1995 നവംബര്‍ 13നാണ് തക്കിയുദ്ദീന്‍ വാഹിദിനെ ബോംബെ ബാന്ദ്രയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകവെ വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഇജാസ് കാനഡയിലേക്കു കടന്നു.

2004 മേയില്‍ ഒട്ടാവയില്‍ നിന്ന് കനേഡിയന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.വ്യാജരേഖകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ പാസ്പോര്‍ട്ടുമായി രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ, കഴിഞ്ഞ ഡിസംബര്‍ 28ന് ലക്ഡാവാലയുടെ മകള്‍ സോണിയയെ ഭീഷണിപ്പെടുത്തി വ്യവസായിയുടെ കൈയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മുംബയ് വിമാനത്താവളത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Comments are closed.