ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനി സ്വന്തം നിലപാടിലേക്ക്

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനി സ്വന്തം നിലപാട് എടുക്കുന്നതിനായി ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാകും.

ആചാരപരവും നിയമപരവുമായ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്താവും ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനത്തിലെത്തുന്നത്. യുവതീ പ്രവേശനത്തില്‍ നേരത്തേ ഉറച്ച നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതില്‍ നിന്നു പിന്നോട്ട് പോകുന്നതായാണ് കരുതുന്നത്. യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുകയാണ്. അതേസമയം എന്‍.വാസു പ്രസിഡന്റായ പുതിയ ഭരണസമിതി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ശബരിമല വിഷയത്തിലുള്ള കോടതി വിധിയെപ്പറ്റി ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുന്നത്.

Comments are closed.