മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു

കൊച്ചി: മരടില്‍ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി കണ്ണിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ആല്‍ഫ ജെയിന്‍, മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ പ്രദേശത്തെ വായുവിന്റെയും ജലത്തിന്റെയും മലിനീകരണത്തോത് കണ്ടെത്താനായി സ്ഫോടകവസ്തു വിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തി.

കൂടാതെ മലിനീകരണ നിയന്ത്രണബോര്‍ഡ് സംഘവും എത്തിയിരുന്നു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗെനെസേഷന്‍ (പെസോ), ജില്ലാ ഭരണകൂടം, പോലീസ് എന്നിവരാണ് സംയുക്തപരിശോധന നടത്തിയത്. മോക്ഡ്രില്‍ രാവിലെ 9 ന് നടക്കും. ഫയര്‍ എന്‍ജിനുകള്‍, പോലീസ് സംവിധാനം, ആംബുലന്‍സുകള്‍ എല്ലാം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്കു സമീപമുള്ള എല്ലാ ചെറിയറോഡുകളില്‍ രാവിലെ 10.30 മുതല്‍ കടുത്ത ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് ഇത് 12 വരെ നീണ്ടേക്കാം. ചിലപ്പോള്‍ അല്‍പം നേരത്തേ ഗതാഗതം നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. തേവര-കുണ്ടന്നൂര്‍ പാലം, ദേശീയ പാത എന്നിവിടങ്ങളില്‍ 10.55 മുതല്‍ 20 മിനിറ്റുനേരത്തേക്ക് ഗതാഗതം നിയന്ത്രണമുണ്ടാകുന്നതാണ്. 11ന് ഫ്‌ളാറ്റ് പൊളിക്കുന്ന സമയത്ത് ആലപ്പുഴയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ അരൂര്‍ – ഇടക്കൊച്ചി കണ്ണങ്ങാട്ട്പാലം വഴി തിരിച്ചുവിടും.

12 ന് ജയിന്‍ കോറല്‍കോവ് പൊളിക്കുന്ന രാവിലെ 11 ന് ദേശീയ പാത 66 ല്‍ ഗതാഗതതടസമുണ്ടാകില്ല. കൂടാതെ അന്ന് ഉച്ചകഴിഞ്ഞ് 2ന് ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ദേശീയപാത 10 മിനിറ്റ് അടച്ചിടും. െഹെവേയില്‍ 1.55 മുതല്‍ 2.05 വരെ അടച്ചിടും. മേഖലയിലുള്ള ജല, വായു ഗതാഗത മാര്‍ഗങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തും. മരടിലെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ക്ക് ഇതുവരെ അനുവദിച്ചത് 62 കോടി രൂപ.

കേരള സര്‍ക്കാര്‍ 49.36 കോടി രൂപ വിതരണം ചെയ്തു. 35 ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇന്നലെ തുക അനുവദിച്ചു. എല്ലാംചേര്‍ത്ത് ഇതുവരെ ലഭിച്ചത്. 58.11 കോടി. ഇനി 3.88 കോടി രൂപകൂടി അനുവദിച്ചാല്‍ മതിയാകും. 25 ലക്ഷം രൂപയ്ക്കുള്ള എല്ലാ ക്ളെയിം അപേക്ഷകളും കമ്മിറ്റി അനുവദിച്ചിരിക്കുകയാണ്. എനന്ാല്‍ ഫ്‌ളാറ്റുടമകള്‍ സമരം പ്രഖ്യാപിച്ചതോടെ ഇന്നലെയാണ് 35 പേര്‍ക്കൂകുടി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

അതേസമയം മരടിലെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് പുറത്തിറങ്ങേണ്ടിവന്ന 57 പേര്‍ക്ക് ഇതുവരെ നയാെപെസ നഷ്ടപരിഹാരക്കമ്മിറ്റി നല്‍കിയിട്ടില്ലെന്ന് ഉടമകള്‍ പറഞ്ഞു. 257 പേരായിരുന്നു നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. അതില്‍ 200 പേര്‍ക്ക് 25 ലക്ഷം വീതം ലഭിച്ചു. തങ്ങള്‍ക്ക് കിട്ടിയതുമില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാരായിരുന്ന ജയകുമാര്‍, അരുണ്‍, ബിനോജ് എന്നിവര്‍ പറഞ്ഞു.

Comments are closed.