കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുന: പരിശോധിക്കണമെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ ഭരണഘടനയിലെ 370 ാം വകുപ്പുമായി ബന്ധപ്പെട്ട് കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുന: പരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് ജനങ്ങളുടെ അവകാശ ലംഘനമാണെന്ന് സൂചിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ വിലക്ക് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.

ജനങ്ങളുടെ സുരക്ഷയ്ക്കും ഒപ്പം തന്നെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും തുല്യ പ്രാധാന്യം നല്‍കുന്നതായി കോടതി വ്യക്തമാക്കി. കേന്ദ്രം ഇന്റര്‍നെറ്റും ഫോണ്‍ബന്ധങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ബന്ധങ്ങള്‍ പുന:സ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ഇന്റര്‍നെറ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടാനാകില്ല. ഇന്റര്‍നെറ്റ് വിലക്ക് ടെലികോം നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ക്കുള്ള നിയന്ത്രണവും ബാങ്ക് ഇടപാടുകള്‍ക്കുളള തടസ്സങ്ങളും നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുന: പരിശോധനയ്ക്ക് അവലോകന സമിതിയ്ക്ക് രൂപം നല്‍കണം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പൗരന്മാരുടെ അവകാശം ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം.

എതിരഭിപ്രായം അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല 144 എന്നും അതിനാല്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും തീരുമാനം പുന: പരിശോധിക്കണം ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്നും രേഖാമൂലം വിവരം അറിയിക്കണമെന്നും ജസ്റ്റീസ് എന്‍ ടി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. കൂടാതെ നിരോധനാജ്ഞയ്ക്കുള്ള കാരണം രേഖാമൂലം അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.