സിസ്റ്റര്‍ അഭയ കേസിലെ തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ നല്‍കിയില്ലെന്ന് സാക്ഷി മൊഴി

തിരുവനന്തപുരം : സിസ്റ്റര്‍ അഭയക്കേസിലെ ചെല്ലമ്മ ദാസ്, സഞ്ജു മാത്യു, അടക്കാ രാജു എന്നീ സാക്ഷികളുടെ രഹസ്യ മൊഴിയെടുത്ത മജിസ്ട്രേറ്റിനെ സിബിഐ കോടതി വിസ്തരിച്ചു. തുടര്‍ന്ന് രസഹ്യമൊഴിയെടുത്ത മജിസ്ട്രേറ്റ് ശരത് ദാസിനെയാണ് വിസ്തരിച്ചത്.

എന്നാല്‍ കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ നിന്നും വാങ്ങിയ എട്ട് തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ നല്‍കിയില്ലെന്ന് കോടതിയിലെ മുന്‍ ജീവനക്കാരന്‍ മുരളീധരനാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ സാക്ഷി മൊഴി നല്‍കിയത്.

Comments are closed.