കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടയാന്‍ പ്രതിഷേധക്കാര്‍ നീക്കം നടത്തുന്നു

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ 17 ഇടതുപാര്‍ട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമ ദേഭഗതി എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകള്‍ എന്നിവര്‍ തടയാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ശനി ഞായര്‍ തീയതികളിലായി കൊല്‍ക്കത്തയില്‍ പരിപാടികളുള്ളതിനാല്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തുന്നത്.

അതേസമയം മോഡി എത്തുമ്പോള്‍ വിമാനത്താവളം വളയാനും ആഹ്വാനമുണ്ട്. കൊല്‍ക്കത്തയില്‍ എത്തുന്ന മോഡിക്ക് ‘ഗോ ബാക്ക് വിളിച്ച് ‘ രംഗത്തെത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. തുടര്‍ന്ന് പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്ടര്‍ അടക്കം ഇതിനായി സജ്ജമാക്കിയിട്ടുള്ളതായാണ് വിവരം.

Comments are closed.