ജെ.എന്‍.യു വൈസ് ചാന്‍സലറെ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിളിപ്പിച്ചതായി റിപ്പോര്‍ട്ട്. ജെ.എന്‍.യുവിലെ ആക്രമണത്തിനു പിന്നാലെ വി.സിയുടെ വീഴ്ചയാണെന്ന് എച്ച്.ആര്.ഡി മന്ത്രാലയം തന്നെ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.
മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയടക്കം വി.സിയെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ 11.30ന് എച്ച്.ആര്.ഡി സെക്രട്ടറി അമിത് ഖാരെയുമായി കൂടിക്കാഴ്ചയ്ക്കാണ് വിളിപ്പിച്ചിരിക്കുന്നത്.
Comments are closed.