പൗരത്വ ഭേദഗതി നിയമം : കെ.സി.ബി.സി നിലപാടിനോട് യോജിക്കാനാവില്ലെന്ന് ഫാ.ജോസ് വൈലിക്കോടത്ത്

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബി.ജെ.പിയുടെ ലഘുലേഖ വിതരണത്തിന് ഉത്ഘാടകനായി കെ.സി.ബി.സി അധ്യക്ഷനും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തതും വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന കെ.സി.ബി.സി നിലപാടിനോടിനോട് യോജിക്കാനാവില്ല. ജനാധിപത്യത്തിന്റെ നിലനില്പ് പ്രതിഷേധിക്കാനുള്ള അവകാശത്തിലാണ്. രാഷ്ട്രവും നീതിയും ഒരുമിച്ചു വരുമ്പോള്‍ താന്‍ നീതിയെ തെരഞ്ഞെടുക്കുമെന്നു ഗാന്ധിജി പറയുകയും 100 വര്‍ഷം മുമ്പു നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു.

വിവാദമായ നിയമത്തിനെതിരെ പ്രതികരിക്കുന്നത് അതു ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശത്തെയും മതനിരപക്ഷതയേയും അപകടപ്പെടുത്തുന്നതു കൊണ്ടാണെന്ന് കെ.സി.ബി.സി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് എറണാകുളം അങ്കമായി അതിരുപത വൈദിക സെനറ്റംഗം ഫാ.ജോസ് വൈലിക്കോടത്ത് രംഗത്തെത്തി.

രാജ്യത്തെ ഏതൊരു പൗരന്റെയും ആദ്യത്തെ നിയമം ഭരണഘടനയാണ്. മാത്രമല്ല, സ്ത്രീയെന്നോ പുരുഷനെന്നോ യഹുദനെന്നോ വിജാതിയനെന്നോ വ്യത്യാസമില്ല, ഏവരും യേശു ക്രിസ്തുവില്‍ ഒന്നാണെന്നു ബൈബിളില്‍ പറയുന്നു. വിവിധ മതസ്ഥരുടെയിടയില്‍ വിവേചനം അടിച്ചേല്പിക്കുന്നതും ആദ്യമായി ഭരണഘടനയില്‍ മതം തിരുകി കയറ്റുന്നതുമായ ഈ നിയമത്തെ എതിര്‍ക്കേണ്ടതാണ്- ഫാ.ജോസ് വൈലിക്കോടത്ത് പറയുന്നു.

Comments are closed.