ശക്തമായ മഴയെത്തുടര്‍ന്ന് റാസല്‍ഖൈമയിലെ ജബല്‍ ജൈസിലേക്കുള്ള റോഡ് അധികൃതര്‍ അടച്ചു

ദുബായ്: ശക്തമായ മഴയെത്തുടര്‍ന്ന് റാസല്‍ഖൈമയിലെ ജബല്‍ ജൈസിലേക്കുള്ള റോഡ് അധികൃതര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ അടച്ചു. ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുകയാണ്.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരും തീരുമാനമെടുത്തതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments are closed.