ദീപിക പദുക്കോണ്‍ നായികയായ ഛപാക് ഇന്ന് പ്രദര്‍ശനത്തിന് എത്തി

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ ദീപിക പദുക്കോണ്‍ നായികയായി ഇന്ന് ഛപാക് പ്രദര്‍ശനത്തിന് എത്തി. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധായിക. അതേസമയം ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സിനിമ കാണാന്‍ ഒരുമിച്ചെത്തുന്നുവെന്നതാണ് വിവരം.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പ്രശ്‌നങ്ങളെ കുറിച്ച് എന്നും ആശങ്കപ്രകടിപ്പിച്ചിരുന്നയാളാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് അഖിലേഷ് യാദവ് എന്നും പ്രവര്‍ത്തകര്‍ സിനിമ കാണുന്നുണ്ടെന്നുമാണ് വിവരം. ലക്‌നൗവില്‍ ഒരു മള്‍ട്ടിപ്ലക്‌സ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ബുക്ക് ചെയ്തിരിക്കുകയാണ്.

Comments are closed.