ഹൈദരാബാദ് എഫ് സി ഹോം ഗ്രൗണ്ടില്‍ ഇന്ന് ചെന്നൈയിന്‍ എഫ്സിയെ നേരിടും

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഇന്ന് പത്താം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സി ഹോം ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്ക്ക് ഒന്‍പതാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്സിയെ നേരിടുകയാണ്. ചെന്നൈയില്‍ നടന്ന ആദ്യപാദത്തില്‍ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമാണ് ഹൈദരാബാദ്. ഇതുവരെ 26 ഗോളാണ് ഹൈദരാബാദ് വഴങ്ങിയിരിക്കുന്നത്. അതേസമയം ഹൈദരാബാദിന് പതിനൊന്ന് കളിയില്‍ അഞ്ചും ചെന്നൈയിന് പത്ത് കളിയില്‍ ഒന്‍പതും പോയിന്റാണുള്ളത്.

Comments are closed.