ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടോയെന്ന് ഉടനറിയാം

മുംബൈ: ക്രിക്കറ്റ് ഓസ്ട്രേലിയ- ബിസിസിഐ അധ്യക്ഷന്മാര്‍ ചൊവ്വാഴ്ച മുംബൈയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടോയെന്ന് അറിയാവുന്നതാണ്. ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യ പകലും രാത്രിയുമായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത്.

പരിശീലന മത്സരം ലഭിച്ചാല്‍ ഓസ്ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചിരുന്നു. പരമ്പരയിലെ ഒരു ടെസ്റ്റ് പിങ്ക് പന്തില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ പകലും രാത്രിയുമായി നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സാധ്യത തേടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ- ഓസീസ് ആദ്യ ഏകദിനത്തിനിടെയാകും സൗരവ് ഗാംഗുലിയും കെവിന്‍ റോബര്‍ട്ട്‌സും കൂടിക്കാഴ്ച നടത്തുന്നത്.

Comments are closed.