ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍ നിലപാട് തുടരാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍ നിലപാട് തുടരാന്‍ ഇന്നലെ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ആചാരാനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് എന്‍.വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ബോര്‍ഡ് സ്വന്തം നിലയില്‍ നിലപാടെടുക്കുമെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞിരുന്നു. അതേസമയം കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ പുതിയ സത്യവാങ്മൂലം ആലോചിക്കുകയുള്ളൂവെന്നും ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാടില്ലെന്നും യോഗത്തിന് ശേഷം പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി. ഫെബ്രുവരിയില്‍ എ. പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്.
റിവ്യു ഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ചെങ്കിലും സാവകാശ ഹര്‍ജി നല്‍കുകയായിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. 2016ല്‍ നല്കിയ സത്യവാങ്മൂലം ഇപ്പോഴും നിലനില്ക്കുന്നു. പുതിയ സത്യവാങ്മൂലം സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ നല്‍കും. അപ്പോള്‍ ഭക്തരുടെ താല്പര്യം പരിഗണിക്കും. ചാടിക്കയറി നിലപാടെടുക്കില്ലെന്ന് വാസു പറഞ്ഞു.
Comments are closed.