മരട് ഫ്ളാറ്റ് സമുച്ചയങ്ങളിലെ ആദ്യ കെട്ടിടം എച്ച്ടുഒ ഹോളിഫെയ്ത്ത് നിലം പതിച്ചു

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിച്ചതിലൂടെ 11.20 ഓടെ മണിയോടെ ഫ്ളാറ്റ് സമുച്ചയങ്ങളിലെ ആദ്യ കെട്ടിടം എച്ച്ടുഒ ഹോളിഫെയ്ത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. 2019 മേയ് 8 നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അന്തിമമായി ഉത്തരവിട്ടത്.

അതേസമയം പറഞ്ഞതിലും 15 മിനിറ്റ് വൈകിയായിരുന്നു സ്‌ഫോടനം. എഡിഫെസ് കമ്പനിയായിരുന്നു സ്‌ഫോടനം നടത്തിയത്. വെറുംഎട്ടു സെക്കന്‍ഡിനുള്ളിലായിരുന്നു ഈ ഫ്‌ളാറ്റ് പൊടിഞ്ഞമര്‍ന്നത്. രാവിലെ പത്തരയോടെ ആദ്യ സൈറണും 10.55 ന് രണ്ടാമത്തെ സൈറനും മുഴക്കിയെങ്കിലും മൂന്നാമത്തെ സൈറണ്‍ ഏറെ വൈകിയായിരുന്നു. ഫ്‌ളാറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു നിറച്ചായിരുന്നു സ്ഫോടനം.

”വി” ആകൃതിയിലുള്ള ഫ്‌ളാറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിഞ്ഞാണ് വീണിരുന്നത്. എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്ഫോടനം നടത്തിയത്. രാജ്യത്തു സ്ഫോടനത്തിലൂടെ തകര്‍ന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണു 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. ഒരേസമയം ഒന്നിലധികം കെട്ടിടങ്ങള്‍ ഒരുമിച്ച് പൊളിച്ചതും ആദ്യമായാണ്.

ഫ്‌ളാറ്റ് കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക ഫ്‌ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയില്‍ വിലയിരുത്തി. കേരളത്തില്‍ സമീപവര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയില്‍ മാറ്റമില്ലെന്നും പറഞ്ഞിരുന്നു.

Comments are closed.