ദൗര്‍ഭാഗ്യകരമായ ഈ അബദ്ധത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഖേദിക്കുന്നു : പിഴവ് ഏറ്റുപറഞ്ഞ് ഇറാന്‍

ടെഹ്റാന്‍: യുക്രൈന്‍ വിമാനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 176 പേരാണ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് യുക്രൈന്‍ വിമാനം വെടിവച്ച് തകര്‍ത്തതില്‍ ഇറാന്‍ അഗാധമായി ഖേദിക്കുന്നതായി പ്രസിഡന്റ് ഹസ്സന്‍ റുഹാദി അറിയിച്ചു. ദൗര്‍ഭാഗ്യകരമായ ഈ അബദ്ധത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഖേദിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ആത്മാര്‍ത്ഥമായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു റുഹാദി പറഞ്ഞു.

യുക്രൈന്റെ ബോയിംഗ് 737 ജെറ്റ്ലൈനര്‍ ഇമാം ഖോമീനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു ആക്രമണം. 167 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരിച്ചു. 82 ഇറാന്‍ പൗരന്മാരും 57 കനേഡിയന്‍ പൗരന്മാരും 11 യുക്രൈന്‍ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു.

അതേസമയം ദുഃഖകരമായ ദിവസമാണ്. സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. മാനുഷികമായി സംഭവിച്ച പിഴവ് ദുരന്തത്തില്‍ കലാശിച്ചു. ഇതില്‍ ഇറാന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങള്‍ക്കും ബന്ധപ്പെട്ട രാജ്യങ്ങളോടും ഇറാന്റെ ദുഃഖവും ഖേദവും അനുശോചനവും രേഖപ്പെടുത്തുന്നു.-ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫ് ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.