പരിശീലനത്തിനിടെ 15 സെന്റിമീറ്റര്‍ നീളമുള്ള അമ്പ് അസം സ്വദേശിനിയുടെ തോളില്‍ തുളച്ചു കയറി

ന്യൂഡല്‍ഹി: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള രക്ഷാദേവി രാസിവാസിയ കോളേജിലെ പരിശീലന കേന്ദ്രത്തില്‍ വെച്ച് പരിശീലനത്തിനിടെ 15 സെന്റിമീറ്റര്‍ നീളമുള്ള അമ്പ് 12 കാരിയുടെ തോളില്‍ തുളച്ചു കയറി.

ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അസം സ്വദേശിനിയായ ശിവാംഗിനി ഗോഹൈനിന്റെ തോളിലാണ് മറ്റൊരു താരത്തിന്റെ അമ്പ് തുളച്ചുകയറിയത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ശസ്ത്രക്രിയയില്‍ തോളില്‍ അമ്പ് തറച്ച് ഒരു ദിവസത്തിനുശേഷമാണ് ഇരുമ്പു കഷണം നീക്കം ചെയ്തത്.

തോളെല്ലിലൂടെ തുളച്ചുകയറിയ അമ്പ് കഴുത്തിനും ശ്വാസകോശത്തിനും പരിക്കേല്‍പ്പിച്ചു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമിനേയയും ബാധിച്ചു. മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നുവെന്നും നില ധേദപ്പെട്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Comments are closed.