ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ചുമതലയേറ്റു

മസ്‌കത്ത് : സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വിയോഗത്തെതുടര്‍്ന്ന് ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ചുമതലയേറ്റു. ഭരണാധികാരി അന്തരിച്ചാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ നിയമം.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തിനു ശേഷം ഒമാന്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേരുകയും മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിശയ തിരഞ്ഞെടുക്കണശമന്ന് ഫാമിലി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.

ഖാബൂസ് ബിന്‍ സഈദിന്റെ അനന്തരവന്‍ കൂടിയാണ് പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫാമിലികൗണ്‍സിലിനു മുന്നില്‍ അദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.

Comments are closed.